ജീവിതത്തിലെ ആദ്യ വാഹനം സ്വന്തമാക്കി ഷെഫ് സുരേഷ് പിള്ള

പ്രിയപ്പെട്ടയെല്ലാവരുടെയും ഇഷ്ടമായ ഒരു ബെൻസ്.. അതങ്ങ് വാങ്ങി!! 
പ്രമുഖ കോർപ്പറേറ്റ് ഷെഫും ഇന്ത്യയിലും വിദേശത്തും വൻകിട ഹോട്ടൽ ശൃംഖലകളിൽ ജോലി ചെയ്തു അനുഭവ പരിജ്ഞാനമുള്ള ആളാണ് സുരേഷ് പിള്ള. തന്റെ അതിഥികളെ രുചി വൈവിധ്യം കൊണ്ട് വിസ്മയിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.ഇതിൽ പ്രശസ്തരായ ഒരുപാട് പേരുണ്ട്.ഷെഫ് സുരേഷ് പിള്ള തന്റെ ജീവിതത്തിൽ ആദ്യമായി ഒരു വാഹനം സ്വന്തമാക്കിയ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.


 സ്വപ്നങ്ങൾ കാണാനുള്ളതല്ല.. അത് നേടാനുള്ളതാണ്! 43 വയസ്സായി, നാളിതുവരെയായി ഒരു സൈക്കിള് പോലും വാങ്ങിയിരുന്നില്ല. വാഹങ്ങളോട് അമിത ഭ്രമമോ, ഡ്രൈവിങ്ങിനോട് കമ്പവും ഇല്ലായിരുന്നു. ലണ്ടനിലെ 15 വർഷത്തെ കാലയളവിൽ വേണമെങ്കിൽ നല്ലൊരു വാഹനം വാങ്ങാമായിരുന്നു. ഇത്രയും നാൾ വാഹനമില്ലതെ ജീവിക്കാനായെങ്കിലും, ഇപ്പോഴുള്ള ജോലി തിരക്കുകളും, നിരന്തരമായ യാതകൾക്കും സ്വന്തമായി വാഹനമില്ലാത്ത അവസ്ഥയായി… പിന്നെയൊന്നും നോക്കിയില്ല..

 പ്രിയപ്പെട്ടയെല്ലാവരുടെയും ഇഷ്ടമായ ഒരു ബെൻസ്.. അതങ്ങ് വാങ്ങി!! ക്ഷമയോടെ കാത്തിരുന്ന് നിങ്ങൾ പ്രയത്നിച്ചാൽ നടക്കാത്തത് ഒന്നുമില്ല!! വാഹനങ്ങൾ ചീറിപ്പായുന്ന 6വരി ദേശീയ പാതയിലോ കൊച്ചിയിലെ ഗതാഗതക്കുരുക്കിലോ KL 39 S 5000 എസ് ക്ലാസ് പതിയെ പോകുന്നത് നിങ്ങൾക്കൊരു തടസമായാൽ നിർത്താതെ ഹോണടിച്ച് പേടിപ്പിക്കരുതേ.. അകത്തൊരു തുടക്കക്കാരനാണുള്ളത്, സിഗ്നലിലോ തിരക്കില്ലാത്തിടത്ത് എത്തുമ്പോഴോ വണ്ടി സൈഡാക്കി നിർത്തി ‘ഒരു സെൽഫിയെടുത്ത് വിരട്ടി വിട്ടേക്കണേ...’

Post a Comment

0 Comments