വ്യവസായ ഭദ്രത പാക്കേജ്,സബ്‌സിഡിക്കായി അപേക്ഷിക്കാം

വ്യവസായ ഭദ്രത പാക്കേജ് ; സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്ക്ക് സബ്‌സിഡിക്കായി അപേക്ഷിക്കാം
കോവിഡ് മൂലം പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്ക്ക് ബാങ്ക് വായ്പയില് പലിശ സബ്‌സിഡി അനുവദിക്കുന്നു. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വ്യവസായ ഭദ്രത പദ്ധതി പ്രകാരം 2020 ഏപ്രില് 1 മുതല് 2021 ഡിസംബര് 31 വരെ ബാങ്കില്നിന്ന് എടുത്തിട്ടുള്ള അധിക പ്രവര്ത്തന മൂലധന വായ്പയ്‌ക്കോ അധിക ടേം ലോണിനോ ആണ് പലിശ സബ്‌സിഡി ലഭിക്കുക. ഇത്തരം വായ്പകള് ലഭിച്ചിട്ടുള്ള ഉല്പാദന മേഖലയിലെ അല്ലെങ്കില് ജോബ് വര്ക്ക്/സര്വ്വീസ് മേഖലയില് പ്രവര്ത്തിക്കുന്ന എംഎസ്എംഇ യൂണിറ്റുകള്ക്ക് ആറുമാസത്തെ പലിശയുടെ 50 ശതമാനം പലിശ സബ്‌സിഡിയായി ലഭിക്കും. ഒരു വായ്പയ്ക്ക് പരമാവധി 60,000രൂപയാണ് സബ്‌സിഡി. ടേം ലോണ് ആന്റ് വര്ക്കിംഗ് ക്യാപിറ്റല് ലോണ് എന്നിവ എടുത്തിട്ടുള്ള യൂണിറ്റിന് പരമാവധി 1,20,000 രൂപയുമാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. ഇത്തരം യൂണിറ്റുകള് 01/01/2020 മുതല് 15/03/2020 വരെ പ്രവര്ത്തിച്ചിട്ടുള്ള യൂണിറ്റുകള് ആയിരിക്കണം.
ആത്മനിര്ഭര് ഭാരത് പദ്ധതി പ്രകാരം ഇസിഎല്ജിഎസ് (എമര്ജന്സി ക്രെഡിറ്റ് ലൈന് ഗ്യാരന്റീ സ്‌കീം) പദ്ധതി പ്രകാരം വായ്പ ലഭിച്ചിട്ടുള്ള ഉത്പാദന/സര്വ്വീസ് മേഖലയിലെ എം.എസ്.എം.ഇ യൂണിറ്റുകള്ക്കും ഈ പലിശ സബ്‌സിഡിയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.industry.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വ്യവസായ ഭദ്രത പാക്കേജിന് അപേക്ഷിക്കാം. കൂടുതല് വിവരങ്ങള്ക്ക് താലൂക്ക് വ്യവസായ ഓഫീസുകളിലോ, ബ്ലോക്ക്/മുന്സിപ്പാലിറ്റി വ്യവസായ വികസന ഓഫീസുമായോ ജില്ലാ വ്യവസായകേന്ദ്രത്തിലോ ബന്ധപ്പെടേണ്ടതാണ്.

Post a Comment

0 Comments