ഉത്പാദന മേഖലയിലുള്ള പുതിയ വ്യവസായ സംരംഭകര്ക്ക് ഏറ്റവും സ്വീകാര്യമായ ഒരു സബ്‌സിഡി സ്‌കീം ആണ് വ്യവസായ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി (ESS)യുടെ ഭാഗമായ സ്റ്റാര്ട്ടപ്പ് സപ്പോര്ട്ട് സ്‌കീം (പ്രാരംഭ സഹായ പദ്ധതി).
ഉത്പാദന മേഖലയിലുള്ള സംരംഭങ്ങള്ക്കാണ് സ്റ്റാര്ട്ടപ്പ് സപ്പോര്ട്ട് ലഭിക്കുന്നത്.
ഇ.എസ്.എസിന്റെ ഭാഗമായ സ്റ്റാര്ട്ടപ്പ് സപ്പോര്ട്ട് സ്‌കീം ധനകാര്യ സ്ഥാപനങ്ങളില് നിന്നും വായ്പയെടുത്തിട്ടുള്ള സംരംഭങ്ങൾക്ക് മാത്രമേ ലഭിക്കുകയുള്ളു. ഗുണഭോക്തൃ വിഹിതത്തിന്റെ (മാര്ജിന്) 50 ശതമാനം, പരമാവധി 3 ലക്ഷം വരെയാണ് ധനസഹായം ലഭിക്കുന്നത്.
ഈ പദ്ധതിയുടെ വിശദമായ മാര്ഗ്ഗരേഖയും പദ്ധതിക്ക് ഓണ്ലൈനായി അപേക്ഷിക്കാനുള്ള വിവരങ്ങളും വ്യവസായ വാണിജ്യ ഡയറക്ട്രേറ്റിന്റെ http://www.industry.kerala.gov.in/index.php/schemes/ess
എന്ന വെബ്സൈറ്റില് ലഭ്യമാണ്.
കൂടുതല് വിശദാംശങ്ങള് നേരിട്ട് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
വ്യവസായ വകുപ്പിന്റെ ജില്ലാ ഉദ്യോഗസ്ഥരുടെയും ഈ പദ്ധതി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ഓഫീസിലെയും ഫോണ് നമ്പര് മുകളില് സൂചിപ്പിച്ച വെബ്‌സൈറ്റില് ലഭ്യമാണ്. അല്ലെങ്കില് താലൂക്ക് വ്യവസായ ഓഫീസുകളിലുള്ള ഇന്ഫര്മേഷന് ഓഫീസര്മാരുമായും ബന്ധപ്പെടാവുന്നതാണ്.
0 Comments