‘പെരുമാള്‍’ ആയി ഗോകുലം ഗോപാലന്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പത്താമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍; പ്രധാന കഥാപാത്രമായി  ഗോകുലം ഗോപാലന്‍


വിനയന്‍ സംവിധാനം നിര്‍വഹിക്കുന്ന സിനിമയായ ‘പത്തൊമ്ബതാം നൂറ്റാണ്ടി'ന്റെ പത്താമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. ഗോകുലം ഗോപാലന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പെരുമാള്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ സിജു വില്‍സണ്‍ ചെയ്യുന്ന നായക വേഷമായ വേലായുധപ്പണിക്കര്‍ക്ക് എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി അനീതിക്കും ജാതി വിവേചനത്തിനും എതിരെ പോരാടാന്‍ ഊര്‍ജ്ജം കൊടുത്ത മുത്തച്ഛനാണ് പെരുമാള്‍.1859-ല്‍ ശിവലിംഗ പ്രതിഷ്ഠ നടത്താനും അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും പോലെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും വേലായുധനു പ്രചോദനമായത് പെരുമാളിന്റെ ഉപദേശങ്ങളാണെന്നും വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു
          അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്,സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്,ഇന്ദ്രന്‍സ്, രാഘവന്‍,അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍. ആദിനാട് ശശി, മന്‍രാജ്,പൂജപ്പുര, രാധാക്യഷ്ണന്‍, ജയകുമാര്‍,നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്‌സണ്‍, ബിട്ടു തോമസ്. മധു പുന്നപ്ര,ഷിനു ചൊവ്വ,ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്,ജെയ്‌സപ്പന്‍, കയാദു,ദീപ്തി സതി, പൂനം ബജ്വ,രേണു സൗന്ദര്‍,വര്‍ഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാന്‍സ,ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില പുഷ്പാംഗദന്‍, റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്

Post a Comment

0 Comments