“ഭാരത്” രജിസ്‌ട്രേഷനുമായി കേന്ദ്ര സർക്കാർ

രാജ്യമൊട്ടാകെ ഇന്നി ഒരൊറ്റ രജിസ്‌ട്രേഷൻ ; വാഹനങ്ങൾക്ക് “ഭാരത്” രജിസ്‌ട്രേഷനുമായി കേന്ദ്ര സർക്കാർ

വാഹനങ്ങൾക്ക് ഏകീകൃത രജിസ്‌ട്രേഷൻ നടപടി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം.പുതിയ നിയമപ്രകാരം “ബി എച്ച് ” രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങൾക്ക് ഒരോ സംസ്ഥാനത്തും പ്രത്യേക രജിസ്‌ട്രേഷൻ വേണ്ട. ഈ നിയമം സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അന്തർസംസ്ഥാന സ്ഥലമാറ്റമുള്ളവർക്കും ഗുണകരമാകും.
നിലവിലെ നിയമപ്രകാരം വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ട് പോകുമ്പോൾ എൻഒസി വാങ്ങി കൊണ്ട് പോകുന്ന സംസ്ഥാനത്ത് ഒരു വർഷത്തിനുള്ളിൽ ടാക്‌സ് ഫീസ് അടച്ച് രജിസ്‌ട്രേഷൻ ചെയ്യണമെന്നാണ് നിയമം. ഇത് സർക്കാർ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കിയിരുന്നു. പുതിയ നിയമപ്രകാരം വാഹനമുടമകൾക്ക് സ്വതന്ത്രമായി വാഹനം മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കാനാകും.


Post a Comment

0 Comments