വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി
വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി. ഡിജിറ്റൽ പഠനത്തിനാണ് വിദ്യാർത്ഥികൾക്ക് വായ്പ നൽകുക. സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നൽകുന്നത്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി. ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വായ്പ നൽകും. ഇന്ന് മുതൽ ജൂലൈ 31 വരെ വായ്പ നൽകും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നൽകാം.
0 Comments