കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര ഇന്ന് സമാപിക്കും. വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമാപനസമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. നാലിന് ശ്രീരാമകൃഷ്ണ മഠത്തിലെ സന്ന്യാസി സംഗമത്തില്‍ അമിത് ഷാ പങ്കെടുക്കും.കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്ന് ചേരുന്ന ബിജെപി കോര്‍ കമ്മിറ്റിയിലും അമിത് ഷാ പങ്കെടുക്കും. കമ്മിറ്റിയില്‍ സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടികക്ക് ഇന്ന് അന്തിമ രൂപം നല്‍കും.രാത്രി പത്തരയോടെ അമിത് ഷാ മടങ്ങും.
0 Comments