ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക്
മിമിക്രി-സിനിമ താരം ഉല്ലാസ് പന്തളം കോണ്‍ഗ്രസിലേക്ക് തിരികെയെത്തി.പത്ത് വര്‍ഷം മുമ്പ് പന്തളം പഞ്ചായത്തായിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം പ്രതാപനെതിരെ അന്നത്തെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഉല്ലാസ് പന്തളം മത്സരിച്ചിരുന്നു. തുടര്‍ന്ന് ഉല്ലാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പന്തളം പ്രതാപന് കോൺഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയും അടൂരിലെ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്ത സാഹചര്യത്തിലാണ് ഉല്ലാസിന്റെ കോൺഗ്രസ് പാർട്ടിയിലേക്കുള്ള മടങ്ങി വരവ്.യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്ലാസ് പന്തളത്തെ ഷാളണിയിച്ച് സ്വീകരിച്ചു.
0 Comments