മാർച്ച് 8 ന് വണ്ടർലായിൽ പ്രവേശനം വനിതകൾക്കു മാത്രം
ലോക വനിതാ ദിനമായ മാർച്ച് 8ന് വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് വനിതകൾക്കു മാത്രമായി പ്രവർത്തിക്കുന്നു. ജിഎസ്ടി ഉൾപ്പെടെ 999 രൂപ വിലയുള്ള ടിക്കറ്റിൽ ഈ ദിവസം വനിതകൾക്ക് 1+1 ഓഫർ പ്രകാരം 2 പ്രവേശന ടിക്കറ്റുകൾ ലഭിക്കും.പാർക്കിന്റെ വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം.
വനിതകൾക്കൊപ്പം 10 വയസ്സിനു താഴെ യുള്ള ആൺകുട്ടികൾക്ക് പ്രവേശനമുണ്ടാകും . അന്നേദിവസം വനിതകൾക്കായി പ്രത്യേകം മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
0 Comments