ആലപ്പുഴയിലും ബിനാലെ എത്തുന്നു

ഇനി ആലപ്പുഴയിലും ബിനാലെ, തുടക്കം 
മാര്‍ച്ച് 10ന്

       കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മുസുരിസ് പൈതൃക പദ്ധതി, കയര്‍ബോര്‍ഡ്, കേരള ലളിതകലാ അക്കാദമി, ടൂറിസം വകുപ്പ്, ആലപ്പുഴ പൈതൃക പദ്ധതി, കരണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് കേരള, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിട്ടെക്ട്‌സ് കേരള എന്നിവയുടെ സഹകരണത്തിലാണ് ബിനാലെ നടത്തുന്നത്. മാര്‍ച്ച് 10നാണ്  അന്താരാഷ്‌ട്ര ബിനാലെ ആരംഭിക്കുന്നത്. ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിലും കൊച്ചിയിലുമായാണ് അന്താരാഷ്ട്ര ബിനാലെ ന‌ടക്കുക


265 മലയാളികള്‍ വിവിധ രാജ്യങ്ങളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളില്‍ തിരഞ്ഞെടുത്തവ ബിനാലെയിലെ കലാ പ്രദര്‍ശന വേദിയില്‍ ഒരുക്കും. നിര്‍മാണം പൂര്‍ത്തിയായ മ്യൂസിയങ്ങള്‍ വേദിയായി നല്‍കുമെന്നും സ്വാഗതസംഘ രൂപീകരണ യോഗത്തില്‍  മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.ബോസ് കൃഷ്ണമാചാരി ബിനാലെ ക്യുറേറ്ററായി പ്രവര്‍ത്തിക്കും

Post a Comment

0 Comments