കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കേരളത്തിലെത്തുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ പങ്കെടുക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കേരളത്തിലേയ്ക്ക്.ഫെബ്രുവരി 28ന് യാത്ര എറണാകുളം ജില്ലയിൽ പ്രവേശിക്കും. തൃപ്പൂണിത്തുറയിൽ നടക്കുന്ന പൊതുസമ്മേളനം ധനമന്ത്രി ഉദ്ഘാടനം ചെയ്യും.കേന്ദ്രമന്ത്രി വി.മുരളീധരൻ, കെ.എസ് രാധാകൃഷ്ണൻ, കുമ്മനം രാജശേഖരൻ, സി.കെ പത്മനാഭൻ തുടങ്ങിയവർ ജില്ലയിലെ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന വിജയ യാത്രക്ക് വലിയ സ്വീകരണങ്ങളാണ് കേരളമെമ്പാടും ലഭിക്കുന്നത്.
0 Comments