കേരളത്തിൽ വൻനിക്ഷേപവുമായി ടി സി എസ്

ടാറ്റാ കൺസൾട്ടൻസി സർവീസസ്‌ (ടിസിഎസ്) 1200 മുതൽ 1500 വരെ കോടി രൂപ മുതൽമുടക്കിനൊരുങ്ങുന്നു


തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിൽ ടാറ്റാ കൺസൾട്ടൻസി സർവീസസ്‌ (ടിസിഎസ്) 1200 മുതൽ 1500 വരെ കോടി രൂപ മുതൽമുടക്കിനൊരുങ്ങുന്നു.
ഇതുവഴി 20,000 പേർക്ക് നേരിട്ടും മൂന്നു മുതൽ അഞ്ച് ഇരട്ടിവരെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.പ്രതിരോധം, എയ്റോസ്പേസ്‌ നിർമാണം എന്നീ മേഖലകൾക്കാവശ്യമായ നൂതന സാങ്കേതികവിദ്യ പ്രദാനം ചെയ്യലാണ് ലക്ഷ്യം. ഇതിനായി 7 ഏക്കർ അനുവദിക്കും. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശകൾ കണക്കിലെടുത്താണ് ധാരണാപത്രം ഒപ്പിടുന്നത്.കേരളത്തിൽ ഐടി മേഖലയിൽ ടിസിഎസിന് വിവിധ പദ്ധതികളിലായി 15,000 ജീവനക്കാരുണ്ട്‌.





Post a Comment

0 Comments