ഉല്ലാസ് പന്തളത്തിന്റെ ഭാര്യ മരിച്ച നിലയിൽ സിനിമ ടെലിവിഷൻ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില് കണ്ടെത്തി.ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ചിരുന്നു. തുടര്ന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില് ആശയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്. സംഭവത്തെ കുറിച്ച് പ്രാഥമികമായ വിവരങ്ങളാണ് ഇപ്പോള് ലഭ്യമായിട്ടുള്ളത്. പോലീസ് കൂടുതല് അന്വേഷണത്തിനൊരുങ്ങുകയാണ്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം.