പരീക്ഷകൾ മാറ്റി

കേരളസർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റി

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ബഹുമാനപ്പെട്ട ചാൻസലർ സർവകലാശാലകളോട് നിർദ്ദേശിച്ചിട്ടുണ്ട്. കേരള സർവകലാശാല യൂണിയനും വിദ്യാർത്ഥിസംഘടനകളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേരളസർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. മാറ്റിവച്ച് പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കും.