2021 ഫെബ്രുവരി 28 വരെയാണ് ഓഫർ. തിരഞ്ഞെടുത്ത മോഡൽ വേരിയന്റുകളിലാണ് ഓഫർ
പുതുതായി ബ്രാൻഡിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്ക് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിലാണ് ഓഫറുകൾ.2021 ഫെബ്രുവരി 28 വരെയാണ് ഓഫർ. തിരഞ്ഞെടുത്ത മോഡൽ വേരിയന്റുകളിലാണ് ഓഫർ ലഭ്യമാകുക.കാറുകളിലും എസ്‌യുവികളിലും ലഭിക്കുന്ന ഓഫർ ഇങ്ങനെ
ടാറ്റ ഹാരിയർ
ടാറ്റ ഹാരിയറിന് 70,000 രൂപയുടെ ഡിസ്കൗണ്ടാണ് ലഭ്യമാക്കിയിരിക്കുന്നത്. അതിൽ 25,000 രൂപ ക്യാഷ് ബെനിഫിറ്റ്, 40,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ്. എന്നാൽ ഹാരിയർ ക്യാമോ, ഡാർക്ക് എഡിഷനുകൾക്ക് ഓഫർ ബാധികമല്ല .
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കുന്നതിന് ക്ലിക്ക് ചെയ്യുക
നെക്‌സോൺ
നെക്‌സോൺ ഡീസലിൽ ഉപഭോക്താക്കൾക്ക് 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് കിഴിവും ഉൾപ്പെടെ 20,000 രൂപ വരെ ലാഭിക്കാം.എന്നാൽ കോംപാക്‌ട് എസ്‌യുവിയുടെ പെട്രോൾ വേരിയന്റ് 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് മാത്രമാണ് ലഭ്യമാകുന്നത്.നെക്സോൺ ഇലക്‌ട്രിക്കിന് 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കും
ടിഗോർ
ഫെബ്രുവരിയിൽ വാങ്ങുന്നവർക്ക് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ചേർന്ന് 33,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും
ആൾട്രോസിന് ഓഫറുകളൊന്നും ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ടാറ്റാ സഫാരിയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു. താൽപര്യമുള്ളവർക്ക് 30,000 രൂപ നൽകി വാഹനം ഇപ്പോൾ ബുക്ക് ചെയ്യാം.പുതിയ സഫാരിയെ 2021 ഫെബ്രുവരി 22 ന് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
0 Comments