ജൂൺ -26 അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം
അമ്പലപ്പുഴ: അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി അമ്പലപ്പുഴ പോലീസ് സബ് ഡിവിഷൻ്റേയും വിവിധ എസ് പി സി കേഡറ്റുകളും സ്‌ക്കൂൾ വിദ്യാർത്ഥികളും പങ്കെടുത്ത സൈക്കിൾ റാലിയും, തെരുവ് നാടകവും, ഫ്‌ളാഷ് മോബ്, ലഹരി വിരുദ്ധ സ്‌കിറ്റ് എന്നിവ സംഘടിപ്പിച്ചു. കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവൺമെൻ്റ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ തെരുവ് നാടകവും അമ്പലപ്പുഴ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കണ്ടറി സ്‌ക്കൂൾ,മറിയാ മോണ്ടിസോറി സ്‌കൂൾ വിദ്യാർത്ഥികൾ ബാൻ്റ് മേളവും അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഫ്ളാഷ് മോബും അവതരിപ്പിച്ചു. ഈ സ്‌കൂളുകളിലെ എസ് പി സി കേഡറ്റുകളും വിദ്യാർത്ഥികളും അദ്ധ്വാപകരും ആണ് ലഹരി ദിനാചരണത്തിൻ്റെ വിവിധ പരിപാടികളിൽ പങ്കെടുത്തത്. വണ്ടാനം മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്ന് ജി സുധാകരൻ എം എൽ എ സൈക്കിൾ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഡി വൈ എസ് പി കെ എൻ രാജേഷ്,അമ്പലപ്പുഴ പോലീസ് എസ് എച്ച് ഒ പ്രതീഷ് കുമാർ, അബ്ദുൾ സലിം , കൃഷ്‌ണ പ്രിയ, പ്രിൻസ്, പാർവതി, അദ്ധ്യാപകരായ എസ് സജി, വി രാജശ്രീ ,ജയൻ, രശ്‌മി ടി.ജി. എം ബുഷ്‌റ , സേതു ലക്ഷ്മി എസ്, എ റഹിയാനത്ത് സിംന പി എസ് , എന്നിവർ പങ്കെടുത്ത് നേതൃത്വം നൽകി. വണ്ടാനം, വളഞ്ഞവഴി ,കച്ചേരി മുക്ക് അമ്പലപ്പുഴ പടിഞാറെ നട എന്നിവിടങ്ങളിൽ തെരുവ് നാടകവും ബാൻ്റ് മേളവും നടന്നു. ഫോട്ടോ ക്യാപ്ഷൻ: അന്തരാഷ്ട്ര ലഹരി ദിനാചരണത്തിൻ്റെ ഭാഗമായി അമ്പലപ്പുഴ പോലീസ് സബ് ഡിവിഷനും വിവിധ സ്‌കൂളുകളിലെ എസ് പി സി കേഡറ്റുകളും വിദ്യാർത്ഥികളും പങ്കെടുത്ത സൈക്കിൾ റാലി, ജി സുധാകരൻ എം എൽ എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
- Home
- വാർത്തകൾ
- __പരിസ്ഥിതി
- __അവെർനെസ്& മോട്ടിവേഷൻ
- ഓട്ടോമൊബൈൽ
- വിദ്യാഭ്യാസം
- യാത്ര & ടൂറിസം
- ടെക്നോളജി
- വാണിജ്യം
- വിനോദം
- സിനിമ
- കായികം
- തൊഴിൽ
- ജില്ലാ വാർത്തകൾ
- __തിരുവനന്തപുരം
- __കൊല്ലം
- __പത്തനംതിട്ട
- __ആലപ്പുഴ
- __കോട്ടയം
- __ഇടുക്കി
- __എറണാകുളം
- __തൃശൂർ
- __പാലക്കാട്
- __മലപ്പുറം
- __കോഴിക്കോട്
- __വയനാട്
- __കണ്ണൂർ
- __കാസർഗോഡ്